കൊട്ടിയം: എസ്.എഫ്.ഐ കൊട്ടിയം ഏരിയാ കമ്മിറ്റിയുടെ പൾസ് ഓക്സി മീറ്റർ ചലഞ്ചിന്റെ ഭാഗമായി ആദ്യഘട്ടമായി സമാഹരിച്ച ഓക്സിമീറ്ററുകൾ ആർദ്രം ചാരിറ്റബിൾ സൊസൈറ്റിക്ക് കൈമാറി. സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഓക്‌സി മീറ്ററുകൾ ഏറ്റുവാങ്ങി. സൊസൈറ്റി സെക്രട്ടറി കെ.എസ്. ചന്ദ്രബാബു, എസ്.എഫ്.ഐ കൊട്ടിയം ഏരിയാ സെക്രട്ടറി സച്ചിൻ ദാസ്, പ്രസിഡന്റ് ആദർശ് എസ്. മോഹൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗോകുൽ, ആനന്ദ്, അതുൽ തുടങ്ങിയവർ പങ്കെടുത്തു.