കരുനാഗപ്പള്ളി: പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധവിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധ സമരം നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ് അമ്പുവിള ലത്തീഫ്, എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി താഷ്കന്റ് കാട്ടിശേരി, നഗരസഭാ കൗൺസിലർ റഹിയാനത്ത് ബീവി, ദളിത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് വി. ബാബു, അമ്പുവിള സലാഹ്, തേവറ നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.