c

കുന്നത്തൂർ : ശൂരനാട് വടക്ക് ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡർ, ആയുഷ് ആയുർവേദ പി.എച്ച്.സിയിൽ പി.ടി.എസ് തുടങ്ങിയ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ 21ന് രാവിലെ 11ന് നടക്കും. അറ്റൻഡർ തസ്തികയിലേക്കുള്ള യോഗ്യത പത്താം ക്ലാസും പി.ടി.എസ് തസ്തികയിലേക്കുള്ള യോഗ്യത ഏഴാം ക്ലാസുമാണ്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.