കരുനാഗപ്പള്ളി: കുഴൽപ്പണക്കേസിൽ പ്രതിപ്പട്ടികയിലായ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്ത് സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സി.ഒ. കണ്ണൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിലാൽ കോളാട്ട് അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. നൗഫൽ, ജയ്‌സൺ തഴവ, ഇന്ദ്രജിത്ത്, മുജീബ്, രഞ്ജിത്ത് ബാബു, എം. മുകേഷ്, ഇർഷാദ് അഷറഫ് തുടങ്ങിയവർ നേതൃത്വം നൽകി.