bjp-
ബി.ജെ.പി വീവേഴ്സ് സെൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ നടന്ന ധർണ

കൊല്ലം: ബി.ജെ.പി നേതാക്കൾക്കെതിരെ എൽ.ഡി.എഫ് സർക്കാർ കള്ളക്കേസുകൾ എടുക്കുന്നതായി ആരോപിച്ച് ബി.ജെ.പി വീവേഴ്സ് സെൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട് ജംഗ്ഷനിൽ ധർണ നടത്തി. വീവേഴ്‌സ് സെൽ ജില്ലാ കൺവീനർ കാവനാട് രാജീവ് ഉദ്ഘാടനം ചെയ്തു. ഐ.ടി സെൽ ചവറ നിയോജക മണ്ഡലം കൺവീനർ പ്രഭു,​ മൂലങ്കര ശിവകുമാർ, ഗണേഷ് ബാബു ചെപ്പള്ളിൽ, അനന്തു മുരളി, രഞ്ചിത്ത് കൂട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.