insurance

കൊല്ലം: യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കേരള റീജിയണൽ ഓഫീസിന് കീഴിൽ ഏറ്റവും കൂടുതൽ ബിസിനസ് സമാഹരിച്ച് കൊല്ലം ഡിവിഷണൽ ഓഫീസിന് കീഴിലുള്ള കണ്ണനല്ലൂർ, പള്ളിമുക്ക് ഓഫീസുകൾ മുന്നിലെത്തി. ഈ സാമ്പത്തിക വർഷത്തിൽ 4.6 കോടിയുടെ പുതിയ ബിസിനസ് സമാഹരിച്ചാണ് അംഗീകാരം കരസ്ഥമാക്കിയത്. കഴിഞ്ഞ ആറ് വർഷമായി കേരളത്തിൽ ഏറ്റവും കൂടുതൽ പ്രീമിയം ശേഖരിച്ച് ഒന്നാം സ്ഥാനത്ത് എത്തുന്നത് കണ്ണനല്ലൂർ പള്ളിമുക്ക് ഓഫീസുകളാണെന്ന് ഇതിന്റെ ചുമതലക്കാരനായ ചീഫ് ഇൻഷ്വറൻസ് അഡ്വൈസർ എം.എ. സത്താർ പറഞ്ഞു. മഹാമാരിയുടെ കാലത്ത് രാജ്യത്ത് ആകമാനം ഇൻഷ്വറൻസ് പ്രീമിയത്തിന് ഇടിവ് വന്നപ്പോഴും കൂടുതൽ പ്രീമിയം സമാഹരിച്ചാണ് സ്ഥാപനം ഒന്നാം സ്ഥാനത്ത് എത്തിയതെന്ന് കൊല്ലം ഡിവിഷണൽ സീനിയർ മാനേജർ കെ.പി. അശോകൻ അറിയിച്ചു.