phot
മക്കൾ ഉപേക്ഷിച്ച ക്യാൻസർ രോഗിയായ സൈനബ ബീവിയെ പത്തനാപുരം ഗാന്ധിഭവൻ അധികൃതർ ഏറ്റെടുക്കുന്നു

പുനലൂർ:ബന്ധുക്കൾ ഉപേക്ഷിച്ച കാൻസർ രോഗിയായ വയോധികയ്ക്ക് അഭയം ഒരുക്കി പത്തനാപുരം ഗാന്ധിഭവൻ. പുന്നല താന്നിമൂട്ടിൽ വീട്ടിൽ എ.എ.മജീദിന്റെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന സൈനവാ ബീവി(91)യെയാണ് ഗാന്ധിഭവൻ ഏറ്റെടുത്തത്. ഭർത്താവിന്റെ മരണ ശേഷം മൂന്ന് മക്കളും സൈനവയെ സംരക്ഷിക്കാൻ തയ്യാറാകാതെ ഉപേക്ഷിച്ചു. തുടർന്നാണ് പുന്നലയിലെ മജീദിന്റെ വീട്ടിൽ കഴിഞ്ഞത്.വയറു വേദനയെ തുടർന്ന് ആറ് മാസം മുമ്പ് തുരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് ഗർഭാശയത്തിൽ കാൻസറാണെന്ന് കണ്ടെത്തിയത്. തുടർന്ന് തുടർ ചികിത്സക്ക് വകയില്ലാതെ ബുദ്ധിമുട്ടുകയാണെന്ന് പുനലൂർ ആർ.ഡി.ഒയെ മജീദ് അറിയിച്ചു. ഇത് കണക്കിലെടുത്ത് ഗാന്ധിഭവനിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈനവയെ അധികൃതർ ഏറ്റെടുത്തത്. പുനലൂരിലെ റവന്യൂ ഉദ്യോഗസ്ഥരായ എം.റിൽജു, ഗ്ലാഡ്വിൻ കെ.എബ്രഹാം, വി.സുരേഷ്, വീട്ടുടമ മജീദ്, ഭാര്യ നസീമ തുടങ്ങിയവർ ചേർന്നാണ് സൈനവയെ പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചത്.