കൊല്ലം: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ടാക്സ് ഫ്രീ പേയ്മെന്റ് സമരം സംഘടിപ്പിച്ചു. ഇരവിപുരം നിയോജക മണ്ഡലംതല പ്രതിഷേധം ചിന്നക്കട പെട്രോൾ പമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ആയ 61 രൂപ പെട്രോൾ അടിക്കാൻ എത്തിയവർക്ക് നൽകിയായിരുന്നു സമരം. മുണ്ടയ്ക്കൽ മണ്ഡലം പ്രസിഡന്റ് സി.ജി. ആരോമൽ അദ്ധ്യക്ഷത വഹിച്ചു. ഇരവിപുരം നിയോജകമണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, ഡി. ഗീതാകൃഷ്ണൻ, ശരത് കടപ്പാക്കട, അഭിലാഷ് എന്നിവർ പ്രസംഗിച്ചു.