homio

കൊല്ലം: തേവള്ളിയിലെ ജില്ലാ ഹോമിയോപ്പതി ആശുപത്രിയിൽ കൊവിഡാനന്തര ചികിത്സാ വിഭാഗം പ്രവർത്തനം തുടങ്ങി. ജില്ലാ പഞ്ചായത്തിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ചികിത്സ. കൊവിഡാനന്തര രോഗങ്ങൾക്കുള്ള ചികിത്സ, കൗൺസലിംഗ്, ടെലിമെഡിസിൻ സംവിധാനം, നാച്ചുറോപ്പതി, ഡയറ്റ്‌, യോഗ ഡോക്ടർമാരുടെസേവനം, കൊവിഡ് പ്രതിരോധ മരുന്ന് വിതരണം എന്നിവ ലഭ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ഷീന അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് പ്രവർത്തനസമയം. ഫോൺ: 8547624213.