ചാത്തന്നൂർ: പാരിപ്പള്ളി കുളമട സ്‌പന്ദനം ചാരിറ്റബിൾ ട്രസ്റ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ചികിത്സാ ധനസഹായം നൽകുന്നു. കാൻസർ, ഹ‌ൃദ്രോഗം, വൃക്കരോഗം, കരൾ രോഗം തുടങ്ങിയവ ബാധിച്ച് ചികിത്സയിലുള്ളവർക്ക് അപേക്ഷിക്കാം. ചികിത്സാ രേഖകൾ, ആധാർ പകർപ്പ് എന്നിവർ സഹിതം ട്രസ്റ്റ് ഓഫീസിലോ പഞ്ചായത്തംഗം ഡി. സുഭാദ്രമ്മയുടെ ഓഫീസിലോ അപേക്ഷകൾ ജൂൺ 30നകം സമർപ്പിക്കണം. ഫോൺ: 9495522599, 9447084516.