assp

കൊല്ലം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വാർഷിക സമ്മേളനം 12, 13 തീയതികളിൽ നടക്കും.
ഓൺലൈൻ പ്ലാറ്റ്ഫോമിലാണ് സമ്മേളനം. 12ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന വാർഷികം ശാസ്ത്രസാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം കെ.പി. രവി പ്രകാശ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ടി. ലിസി ആദ്ധ്യക്ഷനാകും. ജില്ലാ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രസന്നകുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. ചർച്ചയിൽ തിരഞ്ഞെടുത്ത പ്രതിനിധികൾ പങ്കെടുക്കും.
13ന് രാവിലെ 10ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റ് ടി. ഗംഗാധരൻ സംഘടനാ രേഖാവതരണം നടത്തും. പരിഷത്ത് മാസികകളുടെ മാനേജിംഗ് എഡിറ്റർ എം.ദിവാകരൻ, സംസ്ഥാന ഐ.ടി സമിതി വൈസ് ചെയർമാൻ അരുൺ രവി, കേന്ദ്ര നിർവാഹക സമിതിയംഗങ്ങളായ ജി.രാജശേഖരൻ, എൽ ഷൈലജ എന്നിവർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തും.
തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളാണ് വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നത്.