കരുനാഗപ്പള്ളി: പ്രധാനമന്ത്രിയുടെ തൊഴിൽ ദായക പദ്ധതിപ്രകാരം (പി.എം.ഇ.ജി.പി) ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഉത്പാദന മേഖലയിൽ 25 ലക്ഷം വരെയുള്ളതും സേവന മേഖലയിൽ 10 ലക്ഷം വരെയുള്ളതുമായ സംരംഭങ്ങൾ ആരംഭിക്കാം. ഗ്രാമപ്രദേശങ്ങളിൽ ആരംഭിക്കുന്ന യൂണിറ്റുകൾക്ക് പദ്ധതി തുകയുടെ 35 ശതമാനം വരെയും നഗരപ്രദേശങ്ങളിൽ 25 ശതമാനം വരെയും ഗ്രാന്റായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് കരുനാഗപ്പള്ളി താലൂക്ക് വ്യവസായ ഒഫീസുമായി ബന്ധപ്പെടണം. ഫോൺ: 9744665687 (പി.എ. അൻസാർ, 9446527383 (പി.എൻ. ലത), 9847269605 (എൻ. സജീവ്കുമാർ).