കിഴക്കേ കല്ലട: കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്തിലെ നിലമേൽ, കല്ലട ടൗൺ വാർഡുകളിലെ പാലിയേറ്റീവ് കെയർ രോഗികളുടെ വീടുകളിലെത്തി വാക്സിനേഷൻ നടപടി പൂർത്തീകരിച്ചു. നിലമേൽ വാർഡ് മെമ്പർ എസ്. സജിലാൽ ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ പാട്ടത്തിൽ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ശ്രുതി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽകുമാർ, ആർ. ബീന, പബ്ലിക് ഹെൽത്ത് നഴ്സ് വൈ. ബിനുമോൾ എന്നിവർ നേതൃത്വം നൽകി.