h
ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യക്കിറ്റ് കിഴക്കേക്കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങുന്നു

കിഴക്കേ കല്ലട: കിഴക്കേ കല്ലട പി.എച്ച്.സിയിലേക്കുള്ള ജില്ലാ പഞ്ചായത്തിന്റെ ആരോഗ്യക്കിറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം സി. ബാൾഡുവിൻ നിർവഹിച്ചു. കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമാദേവി അമ്മയ്ക്ക് കിറ്റ് കൈമാറി. വൈസ് പ്രസിഡന്റ് ഷാജി മുട്ടം, ആരോഗ്യ ചെയർ പേഴ്സൺ എസ്. ശ്രുതി, ക്ഷേമകാര്യ ചെയർമാൻ എ. സുനിൽ, വാർഡ് മെമ്പർമാരായ സജിലാൽ, പ്രദീപ് കുമാർ, മെഡിക്കൽ ഓഫീസർ പ്രഭു കെ. നമ്പൂതിരി, ഹെൽത്ത് ഇൻസ്പെക്ടർ സുനിൽകുമാർ, പബ്ലിക് ഹെൽത്ത് നഴ്സ് വൈ. ബിനുമോൾ എന്നിവർ പങ്കെടുത്തു.