പുനലൂർ: വീടിനുള്ളിൽ നിന്ന് ചാരായവും കോടയുമായി ഗൃഹനാഥനെ പിടികൂടി. ഇടമൺ- 34 ആറ്റ്കടവ് മണൽവാരി ജയവിലാസത്തിൽ ജയകുമാറിനെ(30) യാണ് തെന്മല എസ്.ഐ ഡി.ജെ.ശാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പിടികൂടിയത്. ഒന്നര ലിറ്റർ ചാരായവും നൂറ് ലിറ്റർ കോടയും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായി പൊലീസ് പറഞ്ഞു.