കൊല്ലം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന ബി.ജെ.പി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം മണ്ഡലത്തിൽ 40 കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ രാമൻകുളങ്ങര, സംസ്ഥാന സമിതി അംഗം എം. സുനിൽ, മേഖലാ ഭാരവാഹി ഗോപകുമാർ, സംസ്ഥാന കൗൺസിൽ അംഗം എസ്. ദിനേശ് കുമാർ, മോർച്ച ജില്ലാ സെക്രട്ടറി അശോക് കുമാർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ദേവദാസ്, സുരാജ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ശശികല റാവു, എം.എസ് ലാൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധജ്വാല ഉദ്ഘാടനം ചെയ്തു.