കൊല്ലം: വാക്കേറ്റത്തിനിടെ ഫയർമാനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രൊബേഷൻ എസ്.ഐയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. കല്ലട സ്വദേശി കണ്ണൂർ പരിയാരത്തെ പ്രൊബേഷൻ എസ്.ഐ ആയ പടപ്പക്കര സ്വദേശി വിനീതിനെയാണ് സസ്പെൻഡ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 25ന് രാവിലെ 11ന് വിനോദിന്റെ ഭാര്യവീടായ കണ്ടച്ചിറയിൽ വച്ചായിരുന്നു സംഭവം. ഡ്യൂട്ടി കഴിഞ്ഞെത്തിയ വിനോദ് വീടിന്റെ പരിസരത്ത് കണ്ട ഇയാളോടു കാര്യം തിരക്കുകയും അത് വാക്കേറ്റത്തിൽ കലാശിക്കുകയുമായിരുന്നു. വാക്കേറ്റത്തിനിടെ വീടിന്റെ പരിസരത്തുണ്ടായിരുന്ന വാക്കത്തിയെടുത്ത് വിനീത് വെട്ടുകയായിരുന്നു. സംഭവത്തിൽ വിനോദിന്റെ കൈയ്ക്ക് പരിക്കേറ്റു. കിളികൊല്ലൂർ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിനീതിനെതിരെ വകുപ്പ് തല നടപടി വന്നത്.