കൊല്ലം : ചവറ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അമ്മവീട് ജംഗ്‌ഷനിൽ പ്രവർത്തിക്കുന്ന ഡോമിസിലിയറി കെയർ സെന്ററിലേക്ക് ചവറയിലെ പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ എൽ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് നൽകി. നേരത്തേ ഇതേ കേന്ദ്രത്തിന് രണ്ടു പോർട്ടബിൾ ടോയ്‌ലറ്റും നൽകിയിരുന്നു. ചവറ ഐ.ഐ.ഐ.സിയിൽ പ്രവർത്തിക്കുന്ന മറ്റ് കൊവിഡ് കരുതൽ വാസകേന്ദ്രങ്ങളിലും ശങ്കരമംഗലത്തെ സി.എസ്.എൽ.ടി.സിയിലും ആംബുലൻസ് സേവനം ഒരുക്കിയതും ഐ.ആർ.ഇ.എല്ലാണ്. ചവറ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് തുളസീധരൻ പിള്ളയ്ക്ക് ഐ.ആർ.ഇ.എൽ യൂണിറ്റ് മേധാവി ആർ.വി. വിശ്വനാഥ് ആംബുലൻസിന്റെ രേഖകൾ കൈമാറി. ഐ.ആർ.ഇ.എൽ ഡി.ജി.എം എ. ജയപാലൻ, എൻ.എസ്. അജിത്ത്, ചീഫ് മാനേജർ ഭക്തദർശൻ, ഡെപ്യൂട്ടി മാനേജർ അജികുമാർ, ആർ. പ്രഭാകരൻ എന്നിവർ പങ്കെടുത്തു.