ഓയൂർ : കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ശനി,ഞായർ ദിവസങ്ങൾ ഒഴികെ റബർ കടകൾ തുറന്ന് പ്രവർത്തിക്കാമെന്ന കേരളാ സർക്കാരിന്റെ ഉത്തരവിനെ ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ ജില്ലാ അസോസിയേഷൻ സ്വാഗതം ചെയ്തു. റബർ ഷീറ്റിന്റെ ഗുണനിലവാരത്തെക്കുറിച്ച് ബോധവാന്മാരായ കർഷകർ വില കുറഞ്ഞതും നിലവാരം കുറഞ്ഞതുമായ ഷീറ്റ് ഉത്പാദിപ്പിക്കാതെ ഗുണമേന്മയേറിയ ഗ്രേഡ് ഷീറ്റുകൾ മാത്രം വിപണിയിൽ എത്തിക്കണമെന്നും റബർ ഡീലേഴ്സ് ഫെഡറേഷൻ കൊല്ലം അസോസിയേഷൻ പ്രസിഡന്റ് ബിനു മംഗലത്തും സെക്രട്ടറി കെ.രാജൻ ദാമുവും സംയുക്തമായി അറിയിച്ചു.