ഓയൂർ: പുരാണ പാരായണക്കാർക്ക് കൊവിഡ് ധനസഹായം നൽകണമെന്ന് അഖില കേരള പുരാണ പാരായണ കലാ സംഘടന സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സംഘടനാ ദിന മിഥുനചോതി ആഘോഷം താലൂക്ക്തല ങ്ങളിൽ സാനി റ്റൈസർ, മാസ്ക് എന്നിവ വിതരണം ചെയ്ത് ആഘോഷിക്കാൻ തീരുമാനിച്ചു. ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് വാക്കനാട് രാധാകൃഷ്ണൻ , ജനറൽ സെക്രട്ടറി വാസു മുഖത്തല, കാക്കക്കോട്ടൂർ മുരളി, രാജൻ സ്വാമി, സഹദേവൻ ചെന്നാപ്പാറ, രാധാമണി എന്നിവർ പങ്കെടുത്തു.