cassava

കൊല്ലം: കള്ളു ചെത്തിയത് വീട്ടുവളപ്പിലെ തെങ്ങുകളിൽ നിന്നായിരുന്നെങ്കിൽ, ഇനി മരച്ചീനിയിൽ നിന്നാകാം മദ്യം.

വിദേശമദ്യം നിർമ്മിക്കാനുള്ള സ്പിരിറ്റ് മരിച്ചീനിയിൽ നിന്ന് ഉത്പാദിപ്പിക്കാമെന്ന കണ്ടെത്തലും അതിനു പിന്തുണ നൽകി ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നടത്തിയ പരാമർശവും മരച്ചീനി കർഷകരിൽ പ്രതീക്ഷ ഉണർത്തുന്നു.

ഒരു കിലോ മരച്ചീനിയിൽ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഡോ. ജി. പത്മജ പറയുന്നു. കേന്ദ്രത്തിന് മരച്ചീനിയിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. ആശുപത്രികളിലേക്കും സ്പിരിറ്റ് ആവശ്യമുണ്ട്.

കേരള കർഷകസംഘ കിസാൻ സഭയും പൂർണ പിന്തുണയുമായി മുന്നിലുണ്ട്. സി.പി.എമ്മിനും സി.പി.ഐയ്ക്കും എതിരഭിപ്രായവുമില്ല. ഇനി സർക്കാർ തീരുമാനം മാത്രം മതി.

വരുന്നു സ്പിരിറ്റ്

മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കി (സ്റ്റാർച്ച്) മാറ്റും

നൂറ് ഡിഗ്രിയിൽ തിളപ്പിച്ച് കുഴമ്പാക്കും

രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും
യീസ്റ്റ് ചേർത്ത് പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും
പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്പോൾ സ്പിരിറ്റ് ലഭിക്കും

ഉത്പാദനച്ചെലവ്

48 രൂപ:ഒരു കിലോ മരച്ചീനിയിലെ സ്പിരിറ്റിന്

3 ടൺ മരച്ചീനിയിൽ നിന്ന് 1 ടൺ അന്നജം

1 ടൺ അന്നജത്തിൽ നിന്ന് 680 ലിറ്റർ സ്പിരിറ്റ്

680 ലിറ്റർ സ്പിരിറ്റിന് 32640 രൂപ

ഒരു പ്ലാന്റിന് ചെലവ് (100 കിലോ സംസ്കരിക്കാൻ)

80 ലക്ഷം (കെട്ടിടം ഉൾപ്പെടെ)

80 -115 പേർക്ക് തൊഴിൽ

കേരളത്തിലെ കൃഷി

കർഷകർ: 18 -22 ലക്ഷം
കൃഷിസ്ഥലം: 6.97 ലക്ഷം ഹെക്ടർ

ഒരു ഹെക്ടറിൽ : 8,000 മൂട്

വിളവ്: 35-45 ടൺ

''മരച്ചീനി കർഷകർക്ക് ഉയർന്ന വരുമാനവും വലിയ തൊഴിൽ സാദ്ധ്യതയുമാണ് ഇതിലൂടെ ലഭ്യമാവുക.

കെ.എൻ. ബാലഗോപാൽ

ധനമന്ത്രി