കൊല്ലം : ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് ചിന്നക്കടയിൽ പെട്രോൾ പമ്പിന് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മോഹൻബോസ് അദ്ധ്യക്ഷത വഹിച്ചു. ആശ്രാമം ഡിവിഷൻ പ്രസിഡന്റ് ജി.കെ. പിള്ള, എം.എം. സഞ്ജീവ്കുമാർ, രമണൻ, ആശ്രാമം സജീവ്, ഉല്ലാസ് ഉളിയക്കോവിൽ തുടങ്ങിയവർ പ്രസംഗിച്ചു. തുളസി, പ്രമൽ, അർജുൻ, സീക്കോ, അജയ്, സുബാഷ്, തങ്കച്ചൻ, കെ.ജി. രാജേഷ് കുമാർ, അജയ്, രമേശ് തുടങ്ങിയവർ
നേതൃത്വം നൽകി.
കൊല്ലം വെസ്റ്റ് മണ്ഡലം കമ്മിറ്റി
കൊല്ലം : ഇന്ധനവില വർദ്ധനവിനെതിരെ കൊല്ലം വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുളങ്കാടകം പമ്പിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി സൂരജ് രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. എസ്.എം. ഷെരീഫ്, യഹിയ, രഞ്ജിത്ത് കലുങ്ക്മുഖം, പി. രാജു, മാറപ്പാട്ട് രമേശ്, ക്ലിന്റൺ, നിഷിൻ എന്നിവർ സംസാരിച്ചു.
ഇരവിപുരം മണ്ഡലം കമ്മിറ്റി
കൊല്ലം: കോൺഗ്രസ് ഇരവിപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുമുക്ക് പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ. കമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുംഗൽ രാജഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം. നാസർ മുഖ്യപ്രഭാഷണം നടത്തി. സനോഫർ, ബൈജു കുട്ടിക്കട, അൻസർ സുപ്പി, രാധാകൃഷ്ണൻ, സുരേന്ദ്രബാബു, ജോജി തുടങ്ങിയവർ നേതൃത്വം നൽകി.
ടൗൺ സെൻട്രൽ മണ്ഡലം കമ്മിറ്റി
കൊല്ലം : പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ പെട്രോൾ പമ്പിൽ ടൗൺ സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സമരം എ.ഐ.സി.സി പഞ്ചായത്തി രാജ് സമിതി ദേശീയ സെക്രട്ടറി ഡി. ഗീതാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ടി.കെ. അൻസർ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻലി കോട്ടയ്ക്കകം, വിനോദ് കുമാർ കളിയിൽ, താജുദ്ദീൻ, അജിത് സോമസുന്ദരം, മനോരമ, നിർമ്മല, ജയൻ കോട്ടയ്ക്കകം, മഹേഷ് കച്ചേരി, വിജയൻ ഓലയിൽ, സൂരജ് ബാബു തുടങ്ങിയവർ സംസാരിച്ചു.
മണക്കാട് മണ്ഡലം കമ്മിറ്റി
കൊല്ലം: ഡീസലിന്റെയും പെട്രോളിന്റെയും നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ കേന്ദ്ര സർക്കാരുമായി നടത്തുന്ന ഒത്തുകളിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, പി.വി. അശോക് കുമാർ, സലാഹുദീൻ, മണികണ്ഠൻ, നഹാസ്, രാജേന്ദ്രൻ പിള്ള, സുജയ് എന്നിവർ നേതൃത്വം നൽകി.