കൊല്ലം: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ സൈബർ സേനയുടെ നേതൃത്വത്തിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി ഭക്ഷണവിതരണം നടത്തി. ഇളമ്പള്ളൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കുന്ന കൊവിഡ് ചികിത്സാകേന്ദ്രത്തിലുള്ളവർക്കാണ് ഭക്ഷണം വിതരണം ചെയ്തത്. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ആമിന ഷെരീഫിന് ഭക്ഷണപ്പൊതികൾ നൽകി യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനിൽ കുമാർ, സ്വാതി ശങ്കർ, സൈബർ സേന ജില്ലാ ചെയർമാൻ രഞ്ജിത്ത് കണ്ടച്ചിറ, കുണ്ടറ യൂണിയൻ ചെയർപേഴ്സൺ രാഖി സുധീഷ്, കൺവീനർ എൽ. അനിൽ കുമാർ, പെരുമ്പുഴ സന്തോഷ്, ജെനീഷ് അഞ്ചുമന തുടങ്ങിയവർ പങ്കെടുത്തു.