petrol-
പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മറ്റി അയത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ നില്പ് സമരം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഡീസലിന്റെയും പെട്രോളിന്റെയും നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്തതിന് പിന്നിൽ കേന്ദ്ര സർക്കാരുമായി നടത്തുന്ന ഒത്തുകളിയാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അയത്തിൽ പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ നിൽപ്പ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, പി.വി. അശോക് കുമാർ, സലാഹുദീൻ, മണികണ്ഠൻ, നഹാസ്, രാജേന്ദ്രൻ പിള്ള, സുജയ് എന്നിവർ നേതൃത്വം നൽകി.