odanavatam-
ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓടനാവട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് ഓടനാവട്ടം മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി . കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഓടനാവട്ടം വിജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനീത വിജയപ്രകാശ്, ഷീബാ സന്തോഷ്, പാർട്ടി പ്രവർത്തകരായ അച്ചൻകുഞ്ഞ്, രവീന്ദ്രൻ പിള്ള, ഭാസി പിള്ള, സന്തോഷ്‌ ജോർജ് മാലയിൽ ബിജു, സന്തോഷ്‌ അംബലത്തുംകാല , ഷാജി പാടിയാരം എന്നിവർ സംസാരിച്ചു.