petrol-
പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കോൺഗ്രസ്‌ ഓടനാവട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓടനാവട്ടം പെട്രോൾ പമ്പ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ എം. രാജീവ്‌ ഉദ്ഘാടനം ചെയ്യുന്നു. പ്രസിഡന്റ്‌ മഹേഷ്‌ മാരൂർ സമീപം.

കൊല്ലം: പെട്രോൾ ഡീസൽ നികുതി വർദ്ധനവിനെതിരെ കെ.പി.സി.സി ആഹ്വാനംചെയ്ത പ്രതിഷേധ സമരം ഓടനാവട്ടത്ത് മുൻ ബ്ലോക്ക് പ്രസിഡന്റ് എം. രാജീവ് ഉദ്ഘാടനം ചെയ്തു. ഓടനാവട്ടം ഐ.ഒ.സി പമ്പിൽ പെട്രോൾ നിറയ്ക്കാൻ വന്ന ഓട്ടോറിക്ഷ, ഇരുചക്രവാഹനങ്ങൾക്ക് നികുതിവിഹിതം ഓടനാവട്ടം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മഹേഷ് മാരൂർ കൈമാറി. മുൻ മെമ്പർ എം.എസ് .പീറ്റർ , സൈമൺ വാപ്പാല, യുവനടൻ അനന്തകൃഷ്ണൻ, സൂര്യ നാരായണൻ, മനു മുട്ടറ, അലക്സാണ്ടർ ബോവസ്, എം .എസ്. പോൾ , കണ്ണപ്പൻ, അജിത്ത്, രഞ്ജിത്ത് മാരൂർ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തിവരുന്ന നികുതി ഭീകരത ഉയർത്തിക്കാട്ടി ഇന്ധന സബ്സിഡി ടാക്സി വാഹനങ്ങൾക്ക് നൽകുവാൻ തയ്യാറാകണമെന്നും സമരത്തിൽ ആവശ്യപ്പെട്ടു.