chavara-
ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗത്തെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണ ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കോലത്ത് വേണു ഗോപാൽ ഉദ്ഘാടനം ചെയ്തപ്പോൾ

ചവറ സൗത്ത് : ഇന്ധനവില വർദ്ധനവിനെതിരെ കോൺഗ്രസ് തെക്കുംഭാഗം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തെക്കുംഭാഗത്തെ പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കോലത്ത് വേണു ഗോപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.ആർ. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ, വൈസ് പ്രസിഡന്റ് പ്രഭാകരൻ പിള്ള, ചവറ ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോസ് വിമൽ രാജ്, സർവീസ് ബാങ്ക് പ്രസിഡന്റ് ജസ്റ്റസ്, ഭാരവാഹികളായ സോമരാജൻ, രാംകുമാർ, ഡി.കെ. അനിൽ കുമാർ, സജിമോൻ, സന്തോഷ്, സുരേഷ്, മഞ്ജു, ജോസ്, മധു കാരാണയിൽ, സുരേഷ് കലതിവിള, ശിവാനന്ദൻ, അനുരാഗ് തുടങ്ങിയവർ സംസാരിച്ചു.