കൊട്ടാരക്കര: പെട്രോൾ ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് പുത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂർ പെട്രോൾ പമ്പിനു മുന്നിൽ ധർണ നടത്തി.മണ്ഡലം പ്രസിഡന്റ് ബിനു ചൂണ്ടാലി ധർണ ഉദ്ഘാടനം ചെയ്തു.സൗപർണിക രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. സൂസമ്മ,സന്തോഷ് കുളങ്ങര, ബാലാജി, രാഹുൽ എന്നിവർ സംസാരിച്ചു.