കൊല്ലം :കോമ്രേഡ്സ് ഒഫ് കൊല്ലം നവമാദ്ധ്യമ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നെടുമ്പന ഗ്രാമ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മരുന്ന്, കിറ്റ് തുടങ്ങിയവ വിതരണം ചെയ്തു. നെടുമ്പന പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാകുമാരി ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് സുധാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബിനുജ നാസറുദ്ദീൻ സ്വാഗതം പറഞ്ഞു. കൂട്ടായ്മയുടെ അഡ്മിൻ അംഗങ്ങളായ അജയകുമാർ കരീപ്ര, നാസിം കുളപ്പാടം എന്നിവർ സംസാരിച്ചു. കിറ്റ് വിതരണത്തിനുള്ള പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നിന്നുകൊണ്ട് നടത്തിയ കൂട്ടായ്മയിലെ അംഗമായ മിഥുലാജ് മുട്ടയ്ക്കാവിന് പ്രസിഡന്റ് സന്തോഷ് മാനവം, സെക്രട്ടറി ഷംനാദ് അഞ്ചൽ, ആക്ടിംഗ് സെക്രട്ടറി അനീഷ് ശൂരനാട്, ട്രഷറർ സാബു വെളിയം എന്നിവർ നന്ദി അറിയിച്ചു.