പരവൂർ : എസ്.എൻ.ഡി.പി യോഗം പൂക്കളം 3525-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യും. അർഹരായവർ വിദ്യാർത്ഥികളുടെ പേര്, വിലാസം, പഠിക്കുന്ന ക്ലാസ്, ഫോൺ നമ്പർ എന്നീ വിവരങ്ങൾ 25ന് വൈകിട്ട് നാലിന് മുമ്പ് ശാഖാ സെക്രട്ടറി പി. വിമലദാസിന് നൽകണം. ഫോൺ :9745235281, 9895530093.