കുന്നിക്കോട് : ഇന്ധന വിലവർദ്ധനവിലും പതിനഞ്ച് വർഷം പഴക്കമുള്ള ഓട്ടോറിക്ഷകൾ നിരോധിക്കാനുള്ള നീക്കം പിൻവലിക്കണമെന്നാവശ്യപ്പെട്ടും ഒട്ടോറിക്ഷാ തൊഴിലാളി യൂണിയൻ കുന്നിക്കോട് ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുഴുവൻ യൂണിറ്റ് കേന്ദ്രങ്ങളിലും പ്രതിഷേധ സമരം സംഘടിപ്പിച്ചു. കുന്നിക്കോട് നടന്ന സമരം സി.പി.എം കുന്നിക്കോട് ഏരിയാ കമ്മിറ്റി അംഗവും വിളക്കുടി ഗ്രാമപഞ്ചായത്തംഗവുമായ എം.റഹീംകുട്ടി ഉദ്ഘാടനം ചെയ്തു. സിദ്ദീക്ക് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ഏരിയാ സെക്രട്ടറി പൊടിമോൻ, വഹാബ് കുന്നിക്കോട്, ഷാഫി, ഷൈജു, അനിൽ എന്നിവർ സംസാരിച്ചു.