കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിച്ചു. രാവിലെ 6.30ന് കൊട്ടാരക്കര ,​കോട്ടയം ,​വൈക്കം വഴി എറണാകുളം സർവീസ് ആരംഭിച്ചു. രാവിലെ 8ന് കൊട്ടാരക്കര തിരുവനന്തപുരം ബോണ്ട് സർവീസ് നിലവിലുണ്ട്.കൊട്ടാരക്കര പാലക്കാട്, കൊട്ടാരക്കര ബത്തേരി സൂപ്പർ ഫാസ്റ്റ് നാളെ ആരംഭിക്കും .ഇന്ന് ഉച്ചക്ക് 1ന് കൊട്ടാരക്കര ഗുരുവായൂർ സൂപ്പർ ഫാസ്റ്റിന് തുടക്കം കുറിക്കും . കൊട്ടാരക്കര പാലക്കാട് സൂപ്പർ ഫാസ്റ്റ് ഇന്നലെ ആരംഭിച്ചു. ഇന്ന് രാവിലെ 6.30ന് കൊട്ടാരക്കര എറണാകുളം സൂപ്പർ ഫാസ്റ്റും ആരംഭിക്കും.