കൊട്ടാരക്കര: മൈലം, ഉമ്മന്നൂർ, കുളക്കട, പവിത്രേശ്വരം, നെടുവത്തൂർ, വെട്ടിക്കവല, എഴുകോൺ, കരീപ്ര, വെളിയം ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റണമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാർ അറിയിച്ചു. അല്ലാത്തപക്ഷം അപകടങ്ങൾക്ക് അതാത് മരങ്ങളുടെ ഉടമകൾ ഉത്തരവാദിയാകും. നിയമ നടപടി കൈക്കൊള്ളുമെന്നും അറിയിപ്പുകളിൽ വ്യക്തമാക്കി.