clinic
റോഡുവിള ഹോമിയോ ഡിസ്പെന്സറിയിൽ ആരംഭിച്ച പോസ്റ്റ്‌ കോവിഡ് ക്ലിനിക് ഉദ്ഘാടനം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം അൻസർ നിർവഹിക്കുന്നു

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെയും വെളിനല്ലൂർ ആയുഷ് പ്രൈമറി ഹെൽത്ത്‌ സെന്ററിന്റെയും നേതൃത്വത്തിൽ റോഡുവിള ഹോമിയോ ഡിസ്പെൻസറിയിൽ പോസ്റ്റ്‌ കൊവിഡ് ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. ക്ലിനിക്കിന്റെ ഉദ്ഘാടനം വെളിനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. അൻസർ നിർവഹിച്ചു. കൊവിഡ് നെഗറ്റീവ് ആയി രണ്ടാഴ്ച കഴിഞ്ഞും ശാരീരിക ,മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ചികിത്സ നൽകുന്നതിന് വേണ്ടിയാണ് ക്ലിനിക് പ്രവർത്തിക്കുന്നത്. യോഗത്തിൽ ഗ്രാമ പഞ്ചായത്ത്‌ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, വാർഡ് അംഗം ജോളി ജെയിംസ്, മെഡിക്കൽ ഓഫീസർ ഡോ.ലിജ, എസ്. നാസർ, ജെയിംസ് എൻ. ചാക്കോ എന്നിവർ സംസാരിച്ചു.