citu
കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ നടന്ന പ്രതിഷേധ സമരം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കുമെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബി. തുളസീധരകുറുപ്പ് അദ്ധ്യക്ഷനായി.

കൊട്ടാരക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, പെരുമ്പുഴയിൽ ബി. സുജീന്ദ്രൻ, പുത്തൂരിൽ ജെ. രാമാനുജൻ, എഴുകോണിൽ മുരളി മടന്തകോടും അഞ്ചലിൽ കെ. ബാബുപണിക്കർ, കരുനാഗപ്പള്ളിയിൽ എ. അനിരുദ്ധൻ, കടയ്ക്കലിൽ എസ്. വിക്രമൻ, ചിതറയിൽ കരകുളം ബാബു, എം.എസ്. മുരളി, കൂന്നത്തൂരിൽ ശങ്കരൻ നായർ, നെടുവത്തൂരിൽ സുന്ദരേശൻ, ശാസ്താംകോട്ടയിൽ ടി.ആർ. ശങ്കരപ്പിള്ള, പതാരത്ത് എം. ശിവശങ്കരപ്പിള്ള, ചിറക്കരയിൽ ജയകുമാർ, പരവൂരിൽ കെ.പി. കുറുപ്പ്, പൂതക്കുളത്ത് എൻ. സദാനന്ദൻ, പാരിപ്പള്ളിയിൽ ശ്രീകുമാർ, ചാത്തന്നൂരിൽ ടി. ഡിജു, കല്ലുവാതുക്കലിൽ ധർമപാലൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.