mike

കൊല്ലം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ശരണബാല്യം പദ്ധതിയുടെ ഭാഗമായി നടത്തുന്ന കലാമത്സരങ്ങളിൽ ആറിനും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. പ്രസംഗം, മുദ്രാവാക്യം തയ്യാറാക്കൽ എന്നിവയാണ് മത്സര ഇനങ്ങൾ. പ്രസംഗ മത്സരത്തിൽ പങ്കെടുക്കുന്നവർ (6 വയസ് മുതൽ 12 വരെ) 'ബാലവേല തടയാം എന്നിലൂടെ' വിഷയത്തിൽ മൂന്ന് മിനിറ്റിൽ കവിയാത്ത വീഡിയോ ചിത്രീകരിച്ച് പേര്, വയസ്, ക്ലാസ്, സ്‌കൂൾ സഹിതം 9400547228 നമ്പരിൽ വാട്‌സാപ്പ് അയയ്ക്കണം. 'കൊവിഡും ബാലവേലയും' വിഷയത്തിൽ എ ഫോർ സൈസ് പേപ്പറിൽ സ്ലോഗൻ ഡിസൈൻ ചെയത് (12 മുതൽ 16 വരെ വയസുള്ളവർ) പേര്, വയസ്, ക്ലാസ്, സ്‌കൂൾ എന്നിവ സഹിതം 9400547228 നമ്പരിൽ വാട്‌സാപ്പ് ചെയ്യണം. അവസാന തീയതി 17. ഫോൺ: 04742791597.