കുണ്ടറ: കെ.പി.എസ്.ടി.എ കുണ്ടറ ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗുരുസ്പർശം 2 പദ്ധതിയുടെ ഭാഗമായി കുണ്ടറ ബി.ആർ.സിയുടെ പരിധിയിലുള്ള ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് അവശ്യവസ്തുക്കളും മരുന്നുകളും നൽകി. പി.സി. വിഷ്ണുനാഥ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു. കുണ്ടറ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ എൽ. രമ മുഖ്യാതിഥിയായി. ഉപജില്ലാ പ്രസിഡന്റ് എം.പി. ശ്രീകുമാർ, സെക്രട്ടറി ജി.എസ്. ശ്രീജിത്ത്, ജില്ലാ പ്രസിഡന്റ് വി.എൻ. പ്രേംനാഥ്, സംസ്ഥാന കൗൺസിലംഗം എ. സുനിൽകുമാർ, ജോണി സാമുവൽ, ജയകൃഷ്ണൻ, എസ്. അൻസറുദ്ദീൻ, ജയശ്രീ തുടങ്ങിയവർ പങ്കെടുത്തു.