കൊട്ടാരക്കര: കൊവിഡ് പ്രതിരോധ പ്രവ‌ർത്തനങ്ങളുടെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാസ്ക് ധരിക്കാത്ത 760 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 378 പേർക്കെതിരെയും മറ്റ് കൊവിഡ് നിയമ ലംഘനങ്ങൾ നടത്തിയ 128 പേർക്കെതിരെയും നിയമ നടപടികൾ സ്വീകരിച്ചു. 7213 പേരെ താക്കീത് ചെയ്തു. 9460 വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കി. 207 വാഹനങ്ങൾ പിടിച്ചെടുത്തു. വരും ദിവസങ്ങളിലും കർശനമായ പരിശോധന നടക്കുമെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവി അറിയിച്ചു.