കൊട്ടാരക്കര: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്രറുടെ നടപടിയിൽ പ്രതിഷേധിച്ചും ഇന്ധന വിലവർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഹെഡ് പോസ്റ്റോഫീസിന് മുന്നിൽ ധർണ നടത്തി. സി.ഐ.ടി.യു സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്.
ജയമോഹൻ ധർണ ഉദ്ഘാടനം ചെയ്തു. സി.മുകേഷ് അദ്ധ്യക്ഷത വഹിച്ചു.ഡി.രാമകൃഷ്ണപിള്ള, വി.രവീന്ദ്രൻനായർ, പി.കെ.ജോൺസൺ, എം.ബാബു, എസ്.ആർ.രമേശ്, കെ.എസ്.ഇന്ദുശേഖരൻനായർ, വി.ഫിലിപ്പ്, ചാലൂക്കോണം അനിൽകുമാർ, സോമശേഖരൻനായർ, പെരുങ്കുളം സുരേഷ് ,കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു.