കൊല്ലം : പെട്രോൾ വില വർദ്ധനവിനെതിരെ ശാസ്താംകോട്ട ആഞ്ഞിലിമൂട്ടിൽ കോൺഗ്രസ് നടത്തിയ സമരം ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു. സോമൻ പിള്ള അദ്ധ്യക്ഷനായി. മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം കെ.പി.സി.സി അംഗം എം.വി. ശശികുമാരൻ നായർ നിർവഹിച്ചു. ബിജു പി.ആർ. അദ്ധ്യക്ഷനായി. ബ്ലോക്ക് ഭാരവാഹികളായ ഷാജഹാൻ, റഷീദ്, ബാബുജാൻ, എം.എസ്. വിനോദ്, ഭരതൻ, ഗോപാലകൃഷ്ണ പിള്ള, മോഹനൻ, ബിജു ജി. സൈറസ് പോൾ, സ്റ്റാലിൻ രാജഗിരി, പുഷ്പകുമാർ, മഹേഷ് പി. ഭാസ്‌കർ എന്നിവർ നേതൃത്വം നൽകി.