navas
കിസാൻസഭ ശൂരനാട് മണ്ഡലം കമ്മിറ്റി

ശാസ്താംകോട്ട: കിസാൻസഭ ശൂരനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ "ഹരിത സ്പർശം" പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ശൂരനാട് തെക്ക്ഗ്രാമ പഞ്ചായത്തിലെ ഹരിതകർമ്മ സേന പ്രവർത്തകരെ കിസാൻസഭ ജില്ലാ സെക്രട്ടറി എസ്. അജയഘോഷ് ആദരിച്ചു. കിസാൻസഭ മണ്ഡലം പ്രസിഡന്റ് മനു പോരുവഴി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ജെ. അജ്മൽ, വി.ഇ.ഒ അനൂപ് കുമാർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ശ്രീജ, ആർ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, കെ.സി. സുഭദ്രാമ്മ, എ.എം. ഹനീഫ, സുഗതൻ, ഗീതകുമാരി, മിനികുമാരി, മുരളീധര കുറുപ്പ്, ശിശുപാലൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം. ദർശനൻ സ്വാഗതം പറഞ്ഞു. വാരാചരണത്തിന്റെ സമാപനത്തിന്റെ ഉദ്ഘാടനം നാളെ ശൂരനാട് വടക്ക് വി. ദിവാകരന്റെ സ്മൃതി മണ്ഡപത്തിൽ ഓർമ്മ മരം നട്ട് കിസാൻ സഭ ജില്ലാ പ്രസിഡന്റ് പി.എസ്. സുപാൽ എം.എൽ.എ നിർവഹിക്കും.