എഴുകോൺ: എ.ഐ.വൈ.എഫ് ഈലിയോട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി, പലവ്യഞ്ജന, പച്ചക്കറി സാധനങ്ങൾ സമാഹരിച്ചു നൽകി. എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം സെക്രട്ടറി ജി.രഞ്ജിത്ത്, സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റിയംഗം ആർ.സതീശൻ, എഴുകോൺ മേഖലാ കമ്മിറ്റി പ്രസിഡന്റ് ആശിഷ് ,സെക്രട്ടറി എൽ.സതീഷ്, സി.പി.ഐ.എഴുകോൺ ലോക്കൽ കമ്മിറ്റിയംഗം മണിക്കുട്ടൻ, നെടുവത്തൂർ മണ്ഡലം കമ്മിറ്റിയംഗം അഭിജിത്ത് , എ.ഐ.എസ്.എഫ് എഴുകോൺ എൽ.സി സെക്രട്ടറി ഗണേശ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കരീപ്ര ഗാന്ധിഭവൻ ശരണാലയത്തിന് കൈമാറി.