kunnathoor
ഇന്ധന വില വർദ്ധനവിനെതിരെ കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.ഡി.സി.സി ജനറൽ സെക്രട്ടറി രവി മൈനാഗപ്പള്ളി,മണ്ഡലം പ്രസിഡന്റ് സിജു കോശിവൈദ്യൻ തുടങ്ങിയവർ സമീപം

കുന്നത്തൂർ: ഇന്ധന വില വർദ്ധനവിനെതിരെ കുന്നത്തൂർ നിയോജക മണ്ഡലത്തിലെ വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈനാഗപ്പള്ളി പെട്രോൾ പമ്പിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം കെ.പി.സി.സി ജനറൽ സെക്രട്ടറി പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ സിജു കോശി വൈദ്യൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ, രവി മൈനാഗപ്പള്ളി, നേതാക്കളായ എസ്.രഘുകുമാർ, എബി പാപ്പച്ചൻ, വർഗീസ് തരകൻ, ജോൺസൺ വൈദ്യൻ, ഉണ്ണി ഇലവിനാൽ, രാജി രാമചന്ദ്രൻ, ഷീബാ സിജു, വേങ്ങ വഹാബ്, ഉണ്ണിപ്രാർത്ഥന, തടത്തിൽ സലീം, വി.രാജീവ്, അജിശ്രീക്കുട്ടൻ, ഉണ്ണിപ്രാർത്ഥന, തടത്തിൽ സലീം,വി.രാജീവ്,രജിത് പനച്ചിവിള, പ്രശാന്ത് പ്രണവം എന്നിവർ പ്രസംഗിച്ചു.