ശാസ്താംകോട്ട :മൈനാഗപ്പള്ളി കടപ്പാ കിഴക്ക് 3244-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കരയോഗം സെക്രട്ടറി ബിജു മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ്‌ കെ.ജെ. പ്രസാദ് കുമാർ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജി. അരവിന്ദാഷൻപിള്ള, പി. ചന്ദ്രശേഖരൻ പിള്ള, വനിതാ സമാജം പ്രസിഡന്റ്‌ ടി. വിജയലക്ഷ്മി, സെക്രട്ടറി എസ്. ഉഷാകുമാരി, രാമചന്ദ്രൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.