sndp
പുനലൂർ യൂണിയൻ തലത്തിൽ വിദ്യാർത്ഥികൾക്കായുളള പഠനോപകരണ,ധനസഹായ വിതരണോദ്ഘാടനം യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ നിർവഹിക്കുന്നു.യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന്റെ ആഹ്വാന പ്രകാരം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി പുനലൂർ യൂണിയന്റെയും വനിത സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും ഓൺ ലൈൻ പഠനത്തിന് മൊബൈൽ ഫോൺ റീച്ചാർജ്ജിംഗിനുള്ള ധനസഹായ വിതരണവും നടന്നു. യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ യൂണിയൻ തല പരിപാടി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ തുടങ്ങിയവർ പങ്കെടുത്തി. കേന്ദ്ര വനിതാ സംഘം ആവിഷ്ക്കരിച്ചു യൂണിയൻ,ശാഖ വനിതാ സംഘങ്ങളിലൂടെ നടപ്പിലാക്കുന്ന യൂണിയൻ തല പരിപാടികൾക്കാവശ്യമായ തുക വനിതസംഘം യൂണിയൻ പ്രസിഡന്റും സെക്രട്ടറിയുമാണ് നൽകിയത്.