കൊല്ലം : കോൺഗ്രസ് ശക്തികുളങ്ങര നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാവനാട്ട് പെട്രോൾ പമ്പിന് മുന്നിൽ പ്രതിഷേധ സമരം നടത്തി. മണ്ഡലം വൈസ് പ്രസിസന്റ് ജോസഫ് മണ്ണാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ജി. മുരളീബാബു, സേവ്യർ മത്യാസ്, സുനിൽ സിപ്രിയാൻ, ഓസി ക്രോസ്, മനോജ് പാഞ്ചിക്കാട്ട്, രതീഷ് പുഷ്പകശ്ശേരി, റീനാ നന്ദിനി, ശ്രീദേവി, കലേഷ്, ബൈജു പുരുഷോത്തമൻ, സന്തോഷ് , സെബാസ്റ്റ്യൻ അരവിള,​ യേശുദാസൻ ആന്റണി എന്നിവർ പ്രസംഗിച്ചു.