പത്തനാപുരം :കൊവിഡ് പ്രതിസന്ധിയിലായ ഓട്ടോ തൊഴിലാളികൾക്ക് താങ്ങായി പാസ്റ്റർ ടിനു ജോർജ്ജിന്റെ നേതൃത്വത്തിലുള്ള ഗോഡ്സ് ലവ് ചാരിറ്റി. പത്തനാപുരത്തെ എട്ടോളം ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികൾക്ക് മുഴുവൻ ഭക്ഷ്യധാന്യക്കിറ്റ് നൽകി. പത്തനാപുരത്ത് നടന്ന ഓട്ടോ തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യക്കിറ്റ് വിതരണം കെ.ബി .ഗണേശ് കുമാർ എം. എൽ .എ നിർവഹിച്ചു. ടിനു പാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.തുളസി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നെടുവന്നൂർ സുനിൽ ,സലൂജ, കോട്ടാത്തല പ്രദീപ്,എസ്. മാഹിൻ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ ദിവസം കൊട്ടാരക്കരയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന 170 ചുമട്ട് തൊഴിലാളികളുടെ കുടുംബത്തിന് ആവശ്യമായ ഭക്ഷ്യ ധാന്യക്കിറ്റുകൾ നൽകി. 500ൽ അധികം ഓട്ടോ-പിക്ക് അപ്പ് തൊഴിലാളി കുടുംബങ്ങൾക്കും വഴിയോര കച്ചവടക്കാരുടെ കുടുംബങ്ങൾക്കും സൗജന്യ ഭക്ഷണക്കിറ്റുകൾ നൽകുകയും ചെയ്തു.