ശാസ്താംകോട്ട : ചാരായം വാറ്റുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. കുന്നത്തൂർ തുരുത്തിക്കര ചരുവിള പുത്തൻവീട്ടിൽ കുഞ്ഞുമോനെ (41)യാണ് 30 ലിറ്റർ കോടയും അര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തത്. അടുക്കളയിൽ ചാരായം വാറ്റുന്നതിനിടയിൽ പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.