കൊല്ലം : ജില്ലാ പഞ്ചായത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പത്തനാപുരം പഞ്ചായത്തിലെ പി.എച്ച്.സികൾക്ക് നൽകുന്ന കൊവിഡ് പ്രതിരോധ സാമഗ്രികൾ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ വെച്ച് മെഡിക്കൽ ഓഫീസർ ഡോ.ഹനീസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി എന്നിവർക്ക് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീജാ ഷാനവാസ് , ബ്ലോക്ക് പഞ്ചായത്തംഗം പൊന്നമ്മ ജയൻ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബെൽക്കീസ് ബീഗം സുനറ്റ്,പഞ്ചായത്തംഗം ഫാറൂഖ് മുഹമ്മദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.