ശാസ്താംകോട്ട: ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് സംസ്ഥാന സർക്കാരിനെതിരെ ബി.ജെ.പി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധത്തിന്റെ ഭാഗമായി ബി.ജെ.പി കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ നടന്ന ധർണ ജില്ലാ വൈസ് പ്രസിഡന്റ് മാലുമേൽ സുരേഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബൈജു ചെറുപൊയ്ക അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം മുതുപിലാക്കാട് രാജേന്ദ്രൻ, മണ്ഡലം സെക്രട്ടറി എം.മധുകുമാർ, പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി ആർ.ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.തുടർന്ന് മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു. രാവിലെ 11 മുതൽ 11.30 വരെയായിരുന്നു പ്രതിഷേധം. മണ്ഡലത്തിലെ 199 ബൂത്ത് കേന്ദ്രങ്ങളിലും പ്രതിഷേധം നടന്നു.